നിക്ഷേപകര്‍ ഇന്നും ഹാപ്പി!, സമ്പാദ്യത്തില്‍ ഉണ്ടായ വര്‍ധന 9 ലക്ഷം കോടി രൂപ; സെന്‍സെക്‌സ് വീണ്ടും 75,000 കടന്നു

0

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിനിടെ സെന്‍സെക്‌സ് സൂചിക 800 പോയിന്റ് മറികടന്ന് വീണ്ടും 75,000ന് മുകളില്‍ എത്തി.നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. ടിഡിപി, ജെഡിയു പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ സെന്‍സെക്‌സ് മാത്രം രണ്ടായിരത്തിലധികം പോയിന്റ് മുന്നേറിയാണ് ക്ലോസ് ചെയ്തത്.

തെരഞ്ഞെടുപ്പ് ഫലം വന്ന ചൊവ്വാഴ്ച സെന്‍സെക്‌സ് 4000ലേറെ പോയിന്റാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ആറായിരം പോയിന്റ് വരെ ഇടിഞ്ഞ ശേഷമാണ് 4000 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്തത്. എന്നാല്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനകളാണ് ഇന്നലെയും ഇന്നും വിപണി മുന്നേറാന്‍ സഹായിച്ചത്. ഇന്നലെ വിപണി തിരിച്ചുകയറിയതോടെ, കമ്പനികളുടെ വിപണി മൂല്യത്തില്‍ 13 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് ഇതുവരെയുള്ള കണക്കനുസരിച്ച് നിക്ഷേപകരുടെ സമ്പാദ്യത്തില്‍ 9ലക്ഷം കോടി രൂപ കൂടി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എസ്ബിഐ, എന്‍ടിപിസി, പവര്‍ഗ്രിഡ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. വ്യാപാരത്തിനിടെ ഓഹരി വില 5.11 ശതമാനം വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, എംആന്റ്എം ഓഹരികള്‍ നഷ്ടം നേരിട്ടു. ബുധനാഴ്ച 5656 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.

Leave a Reply