ഇടുക്കി 33 ശതമാനം, കക്കി 26, പമ്പ 26, ഷോളയാര്‍ 12…; പ്രധാന അണക്കെട്ടുകളില്‍ 40 ശതമാനത്തില്‍ താഴെ മാത്രം വെള്ളം, പട്ടിക ഇങ്ങനെ

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രം. ഇടുക്കി അണക്കെട്ട്, പത്തനംതിട്ടയിലെ കക്കി, പമ്പ, എറണാകുളം ജില്ലയിലെ ഇടമലയാര്‍, വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ ഷോളയാര്‍ എന്നിവയാണ് കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട അണക്കെട്ടുകള്‍.

ഇതില്‍ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 33.78 ശതമാനം മാത്രമാണ് വെള്ളമെന്ന് കെഎസ്ഇബിയുടെ കണക്ക് വ്യക്തമാക്കുന്നു. കക്കി (26 ശതമാനം) പമ്പ (26.26 ശതമാനം) ഇടമലയാര്‍ (28.81 ശതമാനം), ഷോളയാര്‍ ( 12.44 ശതമാനം), ബാണാസുരസാഗര്‍ (16.49 ശതമാനം) എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട ഡാമുകളിലെ ജലത്തിന്റെ അളവ്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here