രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ചു

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ചു. സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എഎല്‍ ഷംജീറിനാണ് മര്‍ദനറ്റേത്. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയിലേക്ക് എത്തിയത്(A dispute involving assaulting a patient; Security personnel intervened in the medical college hospital,).

അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി.ശ്രീകുമാറിനെ ജുറൈജ് മര്‍ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. തുടര്‍ന്ന് ഈ സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് വിവരം. ഈ തര്‍ക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എ.എല്‍ ഷംജീറിനെ മര്‍ദിക്കുകയായിരുന്നു.

Leave a Reply