ബോക്‌സ് ഓഫീസ് ഹിറ്റ്; ‘ഗുരുവായൂരമ്പലനടയില്‍’ ഒടിടിയില്‍ എത്തി

0

ബോക്‌സ് ഓഫീസില്‍ ഹിറ്റായ ‘ഗുരുവായൂരമ്പലനടയില്‍’ ഒടിടിയില്‍ എത്തി. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ല്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.

പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് ഒരുക്കിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ തമിഴ് താരം യോഗി ബാബു, ജഗദീഷ്, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്. കുഞ്ഞിരമായണം, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് വെബ് സീരീസ് എന്നിവയുടെ രചന നിര്‍വഹിച്ച് ദീപു പ്രദീപാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നീരജ് രവിയാണ് ഛായഗ്രാഹകന്‍. അങ്കിത മേനോനാണ് സംഗീതം സംവിധായകന്‍. ജോണ്‍കുട്ടിയാണ് എഡിറ്റര്‍.

LEAVE A REPLY

Please enter your comment!
Please enter your name here