‘അത് അവഹേളനം തന്നെ’; പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി, ഇടപെടില്ലെന്ന് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും കെവി വിശ്വനാഥനും അഭിപ്രായപ്പെട്ടു.

പരസ്യങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ വിലക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.പ്രഥമദൃഷ്ട്യാ പരസ്യങ്ങള്‍ അവഹേളനപരമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിഎസ് പട്വാലിയ അനുമതി തേടുകയായിരുന്നു. ഇതിന് ബെഞ്ച് അനുമതി നല്‍കി. തുടര്‍ന്ന് പിന്‍വലിച്ചതായി രേഖപ്പെടുത്തി ഹര്‍ജി തള്ളി.

ബിജെപിയുടെ പരസ്യം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here