ചങ്ങനാശേരി നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; നാട്ടുകാര്‍ക്ക് നേരെ മുളകുസ്‌പ്രേ പ്രയോഗിച്ച് അക്രമിസംഘം

0

കോട്ടയം: ചങ്ങനാശേരിയില്‍ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ നഗരമധ്യത്തില്‍ യുവാവിന്റെ അതിക്രമം. തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കും ഓട്ടോക്കാര്‍ക്കും നേരെ യുവാവിന്റെ സുഹൃത്തുക്കള്‍ മുളകുസ്‌പ്രേ പ്രയോഗിച്ചു.സ്േ്രപ പ്രയോഗിച്ചവരെ നാട്ടുകാര്‍ പിന്നീടു കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെ പിടികൂടാനായില്ല.ഇന്നലെ രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തില്‍ മുനിസിപ്പല്‍ ആര്‍ക്കേഡിനു മുന്നിലാണു സംഭവം. പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെണ്‍കുട്ടിയെയാണ് യുവാവ് ആക്രമിച്ചത്. സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവര്‍മാരും യുവാവിനെ തടഞ്ഞുവച്ച് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

എന്നാല്‍, ഈ സമയം റോഡിലൂടെ നടന്നുവന്ന രണ്ടു യുവാക്കള്‍ ആള്‍ക്കൂട്ടത്തിനു നേരെ മുളകുസ്‌പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here