പിഎഫ് ബാലന്‍സ് ഓട്ടോമാറ്റിക്കായി ട്രാന്‍സ്ഫര്‍ ചെയ്യും; ഇന്നുമുതല്‍ പുതിയ പരിഷ്‌കാരവുമായി ഇപിഎഫ്ഒ

0

ന്യൂഡല്‍ഹി: പുതിയ കാലത്തില്‍ അവസരങ്ങള്‍ തേടി ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ കമ്പനി മാറുന്ന മുറയ്ക്ക് ഇപിഎഫില്‍ കമ്പനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ജീവനക്കാരന്റെ പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലന്‍സ് മാറ്റുന്നതിന് ചില എഴുത്തുകുത്തുകള്‍ ആവശ്യമാണ്. ജീവനക്കാരുടെ സൗകര്യാര്‍ഥം തുക മാറ്റുന്നത് കൂടുതല്‍ എളുപ്പമാക്കി ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ.നിലവില്‍ മാനുവല്‍ ആയി ജീവനക്കാരന്‍ അപേക്ഷ നല്‍കി വേണം പഴയ കമ്പനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പുതിയതായി ജോലിയില്‍ പ്രവേശിച്ച കമ്പനിയുടെ ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലന്‍സ് കൈമാറാന്‍. പകരം കമ്പനി മാറുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി പിഎഫ് ബാലന്‍സ് തുക പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ഇപിഎഫ്ഒ നടപ്പാക്കിയിരിക്കുന്നത്.

റിട്ടയര്‍മെന്റ് സമ്പാദ്യത്തിന് തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ജീവനക്കാരന് പിഎഫ് അക്കൗണ്ട് എളുപ്പം കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here