കര്‍ണാടകയിലെ 150 എന്‍ജിനീയറിങ് കോളജുകളിലേക്ക് പ്രവേശനം; ഇന്നു കൂടി അപേക്ഷിക്കാം, പരീക്ഷ മെയ് 12ന്, വിശദാംശങ്ങള്‍

0

ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ഡെന്റല്‍ പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍, എന്‍ജിനീയറിങ്, ഡെന്റല്‍ കോളജുകളുടെ കണ്‍സോര്‍ഷ്യമാണ് ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ (comedk uget) സംഘടിപ്പിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ https://comedk.org/ല്‍ പ്രവേശിച്ചാണ് അപേക്ഷ നല്‍കേണ്ടത്.

മെയ് 12നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഘട്ടമായാണ് പരീക്ഷ. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുമണി വരെയുമാണ് പരീക്ഷ. അപേക്ഷ തിരുത്തുന്നതിന് ഏപ്രില്‍ 12 മുതല്‍ 16 വരെ അവസരം നല്‍കും. മെയ് ആറ് മുതലാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഓണ്‍ലൈനായാണ് പരീക്ഷ. 180 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ചോദിക്കുക. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍.പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് അല്ലെങ്കില്‍ 12-ാം ക്ലാസ് പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. പൊതുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നി വിഷയങ്ങളില്‍ മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് ആണ് കുറഞ്ഞ യോഗ്യത. എസ് സി, എസ്ടി,ഒബിസി വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. 40 ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ അപേക്ഷിക്കാം. കര്‍ണാടകയിലെ 150 എന്‍ജിനിയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിനാണ് പ്രധാനമായി ഈ പരീക്ഷ നടത്തുന്നത്. രാമയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ആര്‍വി കോളജ് ഓഫ് എന്‍ജിനീയറിങ്, ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്, സിഎംആര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ പ്രധാനപ്പെട്ട കോളജുകളിലേക്കുള്ള പ്രവേശനത്തിനാണ് പരീക്ഷ.

Leave a Reply