‘എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളത്’; പരിഹസിച്ച് മുഖ്യമന്ത്രി

0

കണ്ണൂർ: എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസി ജയിച്ചാൽ കോൺഗ്രസ് ആയി നിൽക്കുമെന്ന് ആർക്കെങ്കിലും ഗ്യാരന്റി പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ‌വിമർശനം.

ബിജെപിയുമായി വിലപേശി ഉറപ്പിച്ചിരിക്കുന്ന പലരും കോൺഗ്രസിലുണ്ട്. കോൺഗ്രസുകാർ എപ്പോൾ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറിയിരിക്കുന്നു.ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പ്. ബിജെപിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികൾക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here