നഗരത്തെ ഗതാഗതക്കുരുക്കിന് മോചനം; തലശേരി- മാഹി ബെപ്പാസ് ഉദ്ഘാടനം തിങ്കളാഴ്ച

0

കണ്ണൂര്‍: തലശേരി- മാഹി ബെപ്പാസ് 11ന് നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എന്‍ രങ്കസ്വാമി (പുതുച്ചേരി), കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ്ഖാന്‍, തമിഴിസൈ സൗന്ദര്‍രാജന്‍ (പുതുച്ചേരി), പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ട്രയല്‍ റണ്ണിനായി വ്യാഴാഴ്ച വൈകീട്ട് ബൈപ്പാസ് തുറന്നിരുന്നു. ഇതോടെ തലശേരി- മാഹി ദേശീയപാത വഴിയുള്ള ചരക്കുവാഹന ഗതാഗതം ഗണ്യമായി കുറഞ്ഞു. കണ്ണൂരില്‍നിന്ന് കോഴിക്കോടു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ബൈപ്പാസുവഴിയാണ് പോകുന്നത്. മാഹി, തലശേരി ടൗണുകളില്‍ പതിവ് ഗതാഗതക്കുരുക്കുമുണ്ടായില്ല.

Leave a Reply