മലയാറ്റൂര്‍ തീര്‍ഥാടനം: പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി; പ്രൈവറ്റ് ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ്; തിരക്ക് മുന്‍നിര്‍ത്തി ക്രമീകരണങ്ങള്‍

0

കൊച്ചി: മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റോജി എം ജോണ്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തിരുമാനം.

എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവര്‍ത്തിച്ച് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളില്‍ സ്ലാബ് ഇടുന്ന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നില്‍ക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.

മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 30വരെയാണ് മലയാറ്റൂര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരം. ഈ ദിവസങ്ങളില്‍ ക്രമസമാധാന ചുമതലയ്ക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും. തിരുനാള്‍ ദിനങ്ങളില്‍ പൊലീസ് പട്രോളിഗ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകള്‍ സ്ഥാപിക്കാനും കാല്‍നടയായി വരുന്ന യാത്രക്കാര്‍ക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകള്‍ പുനരുദ്ധാരണം ചെയ്യാനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

Leave a Reply