രാത്രി കാടു കയറ്റിയ ചില്ലിക്കൊമ്പന്‍ രാവിലെ വീണ്ടും ജനവാസമേഖലയില്‍

0

പാലക്കാട്: ഇന്നലെ രാത്രി കാടു കയറ്റിയ ചില്ലികൊമ്പന്‍ എന്ന ആന രാവിലെ വീണ്ടും നാട്ടിലേയ്ക്ക് ഇറങ്ങി. ഇന്നലെ നെല്ലിയാമ്പതി ജനവാസമേഖലയില്‍ എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കൊമ്പന്‍ തിരിച്ചുപോയത്.

നാട്ടുകാര്‍ ചില്ലിക്കൊമ്പന്‍ എന്ന് പേരിട്ട കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇതുവരെ സൃഷ്ടിച്ചിട്ടില്ല. നേരത്തെ ചക്കയുടേയും മാങ്ങയുടേയും സീസണ്‍ കാലത്താണ് എത്താറുണ്ടായിരുന്നത്. അടുത്തിടെയായി ആന നിരന്തരം ജനവാസകേന്ദ്രങ്ങളില്‍ എത്താറുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.ഇടുക്കിയിലെ ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ കഴിഞ്ഞ ദിവസവും വീട് ആക്രമിച്ചു. 301 കോളനിയിലെ വീടാണ് ഇടിച്ചു പൊളിച്ചത്. കഴിഞ്ഞ ദിവസം പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് അരി ഭക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here