തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു

0

കൽപ്പറ്റ: പനമരം നടവയലിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നടവയൽ പതിരിയമ്പം മേലെ കോളനിയിൽ ബൊമ്മൻ- ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീടിനു സമീപത്തു വച്ചാണ് രാജുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്.ശരീരം മുഴുവൻ കുത്തേറ്റ രാജുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണു മരണം.

LEAVE A REPLY

Please enter your comment!
Please enter your name here