‘വലത്താനേ, റോബോട്ടിക് ആനേ’; ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

0

കൊച്ചി: ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ റോബോട്ടിക് ആനകളെ വേണോ? വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിനെ സമീപിക്കാം. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് റോബോട്ടിക് ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

കേരള-തമിഴ്നാട് അതിര്‍ത്തിഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീശങ്കരന്‍ കോവിലില്‍ ഈനിരയിലെ ആദ്യ റോബോട്ടിക് ആനയെ നടയ്ക്കിരുത്തി. ‘ശ്രീ ശിവശങ്കര ഹരിഹരന്‍’ എന്നാണ് പേര് വലത്താനേ എന്നുപറഞ്ഞ് സ്വച്ചില്‍ അമര്‍ത്തിയാല്‍ ആനറോബോട്ട് വലത്തേക്ക് നീങ്ങും. ചാലക്കുടിയിലെ വിദഗ്ധസംഘമാണ് ആനയെ നിര്‍മിച്ചത്. ഏതാണ്ട് എട്ടുമുതല്‍ ഒമ്പതുലക്ഷംരൂപ റോബോട്ടിക് ആനയുടെ നിര്‍മാണത്തിന് ചെലവായെന്നും 10 മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

ആര്‍ക്കുവേണമെങ്കിലും സ്‌പോണ്‍സറെ കണ്ടെത്തി ആനയെ നിര്‍മിച്ചുനല്‍കുമെന്നാണ് വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സ്ഥാപകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറയുന്നത്. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കൈവിടാതെ ഉത്സവങ്ങള്‍ മികവോടെ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിക് എലിഫന്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഗൂഡല്ലൂരിലേത് മലയാളികള്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രമാണ്. റോബോട്ടിക് ആനയെ എങ്ങനെ പരിപാലിക്കണമെന്ന് പരിശീലനം ക്ഷേത്രജീവനക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here