പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ; 17,300 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

0

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം തുടരുന്നു. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. തിരുനെൽവേലിയിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും.തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് പ്രധാനമന്ത്രി മഹാരാഷ്ടയിലേക്ക് പോകും.

മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി യവത്മൽ ജില്ലയിലെ പൊതു പരിപാടിയിൽ പങ്കെടുക്കും. 11 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം കോടിയിലധികം രൂപ കൈമാറും. യവത്മൽ നഗരത്തിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമയും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

Leave a Reply