വീട് നിര്‍മ്മിക്കാന്‍ പോകുകയാണോ?, വായ്പയ്ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ സബ്‌സിഡി, പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, വിശദാംശങ്ങള്‍

0

തിരുവനന്തപുരം: ഭവനനിര്‍മ്മാണത്തിനായി വായ്പ എടുക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം എന്ന പുതിയ പദ്ധതി ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കുന്നു.ഗൃഹ നിര്‍മ്മാണത്തിനായി ദേശസാല്‍കൃത/ ഷെഡ്യൂള്‍ ബാങ്ക്/ കേന്ദ്ര/ സംസ്ഥാന ഗവണ്‍മെന്റുകള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ (കെ.എസ്.എഫ്.ഇ, എല്‍.ഐ.സി)/ സര്‍ക്കാര്‍ അംഗീകൃത സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും ഭവന വായ്പ ലഭിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കാന്‍ സ്‌കീമിലേക്ക് അപേക്ഷിക്കാം.

മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം വരുമാനത്തില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ ഗഡുക്കള്‍ അനുവദിക്കുന്ന മുറയ്ക്ക് വായ്പ തുകയുടെ 25 ശതമാനം/ പരമാവധി മൂന്നു ലക്ഷം രൂപയുടെ സര്‍ക്കാര്‍ സബ്‌സിഡി ഘട്ടം ഘട്ടമായി അനുവദിക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്‌സിഡി സ്‌കീമാണിത്. ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വെബ്‌സൈറ്റ് (www.kshb.kerala.gov.in) മുഖേന 2024 ഫെബ്രുവരി 29 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here