ആലീസിനെ നിരവധി തവണ വെടിവെച്ചു? ശരീരത്തിൽ വെടിയേറ്റതിന്റെ പരിക്കുകൾ, ആനന്ദ് ജീവനൊടുക്കി, ദുരൂഹത

0

വാഷിങ്ടൺ: കലിഫോർണിയയിൽ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികൾ മരിച്ച സംഭവത്തിൽ ദുരൂഹത നീളുന്നു. ഭർത്താവ് ആനന്ദ് ഭാര്യ ആലീസിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആലീസിന്റെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകൾ കണ്ടെത്തിയിരുന്നു. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂയെന്നും സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി.

2016ൽ ദമ്പതികൾ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട് പിൻവലിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. മാതൃകാ ദമ്പതികളെപ്പോലെയായിരുന്നു ഇവരെന്നാണ് സമീപവാസികൾ പൊലീസിനു നൽകിയ മൊഴി. 2020ലാണ് ദമ്പതികൾ സാൻ മറ്റെയോയിലേക്ക് മാറിയത്.സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ആനന്ദ് എട്ട് വർഷത്തോളം ഗൂഗിളിലും ഒരു വർഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് സ്വന്തം നിലയിൽ ലോജിറ്റ്സ് എന്ന പേരിൽ സ്റ്റാർട്ടപ്പ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയായി സ്ഥാപനത്തിന്റെ വെബ്സൈറ്റിന്‍റെ പ്രവർത്തനം മുടങ്ങിയിരുന്നു.

Leave a Reply