മാനന്തവാടി നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍; ജാഗ്രതാ നിര്‍ദേശം

0

മാനന്തവാടി: വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആന മാനന്തവാടി നഗരത്തിലുമെത്തി. ആന കോടതി വളപ്പില്‍ കയറി.

കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടിയില്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളെ പുറത്തിറങ്ങാതെ സുരക്ഷിതമായി നിര്‍ത്തണം. വീട്ടില്‍ നിന്നും ഇറങ്ങാത്ത കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here