തടി മുറിയ്ക്കുന്നതിനിടെ യന്ത്രവാളിന്റെ ദിശമാറി കഴുത്തില്‍ക്കൊണ്ടു; യുവാവിന് ദാരുണാന്ത്യം

0

ഇടുക്കി പൂപ്പാറയില്‍ വിറക് മുറിയ്ക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവിന് ദാരുണാന്ത്യം. മൂലത്തറ കോളനി സ്വദേശി വിഘ്‌നേഷാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. (Young man died during cutting wood in Idukki)വിഘ്‌നേഷ് ജോലി ചെയ്തുവരുന്ന സ്ഥാപനത്തില്‍ ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിറക് മുറിയ്ക്കുന്നതിനിടെ അവിചാരിതമായി യന്ത്രവാളിന്റെ ദിശ മാറുകയും വാള്‍ വിഘ്‌നേഷിന്റെ കഴുത്തില്‍ കൊള്ളുകയുമായിരുന്നു.ഉടന്‍ തന്നെ മറ്റ് ജോലിക്കാരെത്തി വിഘ്‌നേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here