വിജിലൻസിനു മുന്നിൽ ഇന്ന് ഹാജരാകണം; ചിന്നക്കനാൽ ഭൂമിയിടപാടിൽ മാത്യു കുഴൽനാടനു നോട്ടീസ്

0

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും. ഇന്ന് മുട്ടം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ മാത്യു കുഴൽനാടനു നോട്ടീസ് നൽകി.

വിജിലൻസ് ഡിവൈഎസ്പിയാണ് നോട്ടീസ് നൽകിയത്. ബിനാമി ഇടപാടിലൂടെ ആറ് കോടി വില മതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നാണ് കേസ്.നോട്ടിസ് ലഭിച്ചെന്നും ശനിയാഴ്ച വിജിലൻസിനു മുന്നിൽ ഹാജരാകുമെന്നും മാത്യു കുഴൽനാടൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here