മഹുവാ മോയിത്രയ്ക്കെതിരേ ഗുരുതര ആരോപണവുമായി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായി

0

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി. മഹുവാ മോയിത്രയ്ക്കെതിരേ ഗുരുതര ആരോപണവുമായി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായി. പശ്ചിമ ബെംഗാള്‍ പോലീസിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് മഹുവ തന്നെ അനധികൃതമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം സി.ബി.ഐ. ഡയറക്ടര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി. ഡിസംബര്‍ 29-നാണ് പരാതി നല്‍കിയത്.

ബെംഗാള്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സുഹാന്റെ മുഴുവന്‍ കോള്‍ റെക്കോഡുകളും കോള്‍ ഹിസ്റ്ററിയും മഹുവ കൈവശപ്പെടുത്തിയിരുന്നെന്നും ജയ് അനന്ത് പരാതിയില്‍ ആരോപിക്കുന്നുണ്ട്. സുഹാന്‍ ഏതൊക്കെ വ്യക്തികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഫോണിന്റെ ലൊക്കേഷനും കൃത്യമായി മഹുവ അറിഞ്ഞിരുന്നെന്നും ജയ് അനന്ത് പറയുന്നു.അതേസമയം, ജയ് അനന്തിന്റെ പരാതിയെ പരിഹസിച്ച് മഹുവ രംഗത്തെത്തി. ഇന്ത്യയെമ്പാടുമുള്ള, പ്രേമിച്ച് വഞ്ചിക്കുന്നവരുടെ പരാതികള്‍ക്കായി ഒരു സി.ബി.ഐ. സ്പെഷല്‍ ഡയറക്ടറെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ഥിക്കുന്നു എന്നായിരുന്നു മഹുവയുടെ പ്രതികരണം.

തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് എവിടെയാണുള്ളത് എന്ന കാര്യം മഹുവ പരിശോധിക്കാനിടയുണ്ടെന്നും ജയ് അനന്ത് ആരോപിച്ചു. മഹുവയുടെ മുന്‍ ആണ്‍സുഹൃത്തായിരുന്നു ഇദ്ദേഹം. ജയ് അനന്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മഹുവ ചോദ്യത്തിന് കോഴ വിവാദത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ലോക്സഭാ എം.പി. സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Leave a Reply