ഡോ. ഷഹനയുടെ ആത്മഹത്യ; ഡോ റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം

0

തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷനത്തിന് നീക്കം. ഷഹനയുടെ കുടുംബത്തിന്റെ പരാതിയിൽ റുവൈസിന്റെ പിതാവിൻറെ പങ്ക് അന്വേഷിക്കും. സ്ത്രീധനത്തിനായി റുവൈസും കുടുംബവും ഷഹനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ കുടുംബം ആരോപിച്ചിരുന്നു.

അതേസമയം, മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. ഡോ. ഷഹനയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here