ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശം നൽകി മന്ത്രി കെ രാധാകൃഷ്ണൻ

0

 

 

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. അവധി ദിനങ്ങളായതിനാൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

 

വലിയ നടപ്പന്തലിൽ ആറ് മണിക്കൂറിലധികം ദർശനത്തിനായി ഭക്തർ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. ഇന്ന് 90,000 പേരാണ് ഓൺലൈനായി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. ഭക്തർ വലിയ നടപ്പന്തലിൽ കാത്ത് നിന്ന് വലഞ്ഞു. ഭക്തരെ നിയന്ത്രിക്കുന്നതിൽ പൊലീസ് നടപടി പാളി എന്നും വിമർശനം ഉയർന്നിട്ടുണ്ട്. ആറ് മണിക്കൂറിലധികമായി ഒറ്റ നിൽപ്പാണ്. വെള്ളവും ലഘു ഭക്ഷണവും ലഭ്യമാകാതെ കുട്ടികൾ ഉൾപ്പെടെയുള്ള ഭക്തർ വലഞ്ഞു. പതിനെട്ടാംപടി ചവിട്ടി ഫ്ലൈ ഓവറിൽ എത്തിയാൽ തിരക്ക് തീരെയില്ല. എന്നാൽ ശ്രീകോവിലിന് സമീപം തിരക്ക് അനിയന്ത്രിതമാണ്.

 

മരക്കൂട്ടത്തും ശരം കുത്തിയിലും ഉൾപ്പെടെ പൊലീസിന്റെ തിരക്ക് നിയന്ത്രണ സംവിധാനം പാടെ പാളി എന്നാണ് ഭക്തരുടെ പരാതി. തിരുപ്പതി മാതൃകയിൽ ഭക്തരെ കയറ്റി വിടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഈ സംവിധാനവും പാളിയ മട്ടാണ്. തിരക്ക് അനിയന്ത്രിതമാകുമ്പോൾ ഭക്തർ വിവിധ പ്രവേശന കവാടങ്ങളിൽ കൂടി സന്നിധാനത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനും പൊലീസിനാകുന്നില്ല. തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here