ദൈർഘ്യമേറിയ ശൈത്യകാലം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

 

ദൈർഘ്യമേറിയ ശൈത്യകാലം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വ്യതിയാനം കാരണം മേഘാവൃതമായ കാലാവസ്ഥയും ശൈത്യകാലവും വരും നാളുകളിൽ ഉണ്ടായെക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ഇത്തവണ ദൈർഘ്യമേറിയ ശൈത്യകാലമാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

 

കാശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എല്ലിനോ പ്രതിഭാസം കാരണം മഞ്ഞുവീഴ്ച നേരത്തെ ആരംഭിച്ചു. അതുകാരണം ഉത്തരേന്ത്യയിൽ ശരാശരി താപനിലയിൽ കുറവുണ്ടാകും. കൂടിയ താപനിലയിലും കാലാവസ്ഥ വ്യത്യാനം പ്രകടമാകും.2023 ൽ ഏറ്റവും കൂടിയ താപനിലയാണ്കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറൻ സമുദ്ര മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ബംഗാൾ ഉൾക്കടലിൽ വികസിക്കുന്ന ചുഴലിക്കാറ്റും താപനിലയിൽ വ്യതിയാനം ഉണ്ടാകാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

 

തീവ്രത കൂടിയ തിരമാലകൾ ഡിസംബർ മുതൽ ഫെബ്രുവരി വരെ തീരപ്രദേശത്ത് ഉണ്ടാകും. ശാന്ത മഹാ സമുദ്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉപരിതല താപനില ശരാശരി യെക്കാൾ വർദ്ധിക്കും. ശൈത്യ കാലത്തിനു മുന്നോടിയായി പടിഞ്ഞാറൻ കാലാവസ്ഥ വ്യതിയാനം കാരണം മേഘാവൃതമായ കാലാവസ്ഥയും പ്രവചിക്കപ്പെടുന്നു. കൂടാതെ ചുഴലിക്കാറ്റിനും ഈ കാലാവസ്ഥ മാറ്റം കാരണമാകും. കിഴക്കൻ തീരപ്രദേശമായ തമിഴ്‌നാടു ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കുറഞ്ഞ താപനില വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here