തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; കോഴിക്കോട് നാലിടത്ത് യുഡിഎഫിന് നേട്ടം

0

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാലിടത്ത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എവിടെയും ഭരണത്തെ ബാധിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. നിലവിൽ യുഡിഎഫിനാണ് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാർഡ് യുഡിഎഫ് പിടിച്ചെടുക്കുകയും ബാക്കി മൂന്നിടങ്ങളിൽ സിറ്റിംഗ് സീറ്റ് നിലനിർത്തുകയും ചെയ്തു.

വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാർഡ് ചല്ലിവയൽ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എൻ ബി പ്രകാശൻ 311 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 140 വോട്ടിന് വിജയിച്ച വാർഡാണിത്. വാണിമേൽ പഞ്ചായത്തിലെ 14ാം വാർഡ് കോടിയുറ യുഡിഎഫ് നിലനിർത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ അനസ് നങ്ങാണ്ടിയിൽ വിജയിച്ചു. കോൺഗ്രസ് നേതാവാണ് അനസ്.

മടവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് പുല്ലാളൂർ യുഡിഎഫ് നിലനിർത്തി. മുസ്‌ലിം ലീഗിലെ സിറാജ് ചെറുവലത്ത് 234 വോട്ടിന് വിജയിച്ചു. എൻസിപിയിലെ അബ്ബാസ് ആയിരുന്നു എതിർ സ്ഥാനാർഥി. മാവൂർ പഞ്ചായത്തിലെ 13 ആം വാർഡ് പാറമ്മൽ യുഡിഎഫ് നിലനിർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here