ബി ജെപി യുടെ നേതൃത്വത്തിൽ ഡിസംബർ രണ്ടിന് കോഴിക്കോട് ഇസ്രായേൽ അനുകൂല റാലി നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ റാലി ഉദ്ഘാടനം ചെയ്യും. ഭീകരവാദത്തിനെതിരെ എന്ന പേരിലാണ് പരിപാടി നടത്തുന്നത്. ക്രൈസ്തവ സഭകളെ ഉൾപ്പെടെ പങ്കെടുപ്പിക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ പറഞ്ഞു. ഇസ്രായേൽ നടത്തുന്നത് സ്വയം പ്രതിരോധമാണെന്നാണ് ബി ജെ പിയുടെ പക്ഷം.