ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം. മൂന്ന് യുവാക്കൾ സ്റ്റേഷന്റെ മതിൽ സ്റ്റേഷന്റെ മതിൽ ചാടിക്കടന്നെത്തി പൊലീസുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ എഎസ്ഐക്ക് പരിക്കേറ്റു.
സംഭവത്തിൽ പുത്തൂർ സ്വദേശി റബിൻ ബേബി, നടുവണ്ണൂർ സ്വദേശി ബബിനേഷ്, വട്ടോളി ബസാർ സ്വദേശി നിധിൻ എന്നിവരെ അറസ്റ്റ് ചെയ്തു.
ബാലുശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി പ്രശ്‌നമുണ്ടാക്കുകയും ചെയ്തതിന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാത്രി വീണ്ടും സ്റ്റേഷൻ മതിൽ ചാടികടന്നെത്തിയ സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.