മികച്ച കാരിക്കേച്ചർ പ്രതിഭ, സിനിമാനടൻ, കലാ– സാംസ്ക്കാരിക പ്രവർത്തകൻ; സത്യൻ സ്മൃതി പുരസ്കാരം ജയരാജ് വാര്യർക്ക്

0

തൃശൂർ: ചിറ്റിശ്ശേരി സത്യൻ സ്മാരക വായനശാല ഏർപ്പെടുത്തിയ സത്യൻ സ്മൃതി പുരസ്കാരം ജയരാജ് വാര്യർക്ക്. കേരളത്തിലെ മികച്ച കാരിക്കേച്ചർ പ്രതിഭ, സിനിമാനടൻ, കലാ– സാംസ്ക്കാരിക പ്രവർത്തകൻ, നാടക പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കേരളത്തിലും പ്രത്യേകിച്ച് തൃശ്ശൂർ കേന്ദ്രീകരിച്ചുമുള്ള പ്രവർത്തന മികവിനാണ്‌ പുരസ്കാരമെന്ന്‌ ഭാരവാഹികൾ പറഞ്ഞു.

സംവിധായകൻ സത്യൻ അന്തിക്കാട്, നാടക സംവിധായകൻ ശശിധരൻ നടുവിൽ, നാടക– സിനിമ പ്രവർത്തകൻ ദിലീപൻ രംഗമുദ്ര, വായനശാല സെക്രട്ടറി അഡ്വ. ഹരിദാസ് എറവക്കാട്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ ആർ ശാസ്ത്രശർമ്മൻ എന്നിവരടങ്ങിയ ജഡ്ജിം​ഗ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ചിറ്റിശ്ശേരി സത്യൻ സ്മാരക വായനശാലയുടെ 51–-ാം വാർഷിക ആഘോഷം അയ്യൻകോവിൽ അയ്യപ്പക്ഷേത്ര മൈതാനിയിൽ നടക്കും. ഡിസംബർ ഒന്നിന്‌ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട കലാ- കായിക- സാംസ്ക്കാരിക പ്രതിഭകളെയും ആദരിക്കും. ഡിസംബർ രണ്ടിന്‌ സാംസ്ക്കാരിക സമ്മേളനം പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സിനിമാനടൻ ടി ജി രവി ജയരാജ് വാര്യർക്ക് പുരസ്ക്കാരം സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here