ആറു വയസ്സുകാരനെ പീഡിപ്പിച്ചു; 27 കാരന് 35 വര്‍ഷം കഠിന തടവ്

0

നെയ്യാറ്റിന്‍കര: ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ 35 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതി. പള്ളിച്ചല്‍, നടുക്കാട്, കോട്ടുകോണം റോഡരികത്തുവീട്ടില്‍ വിഷ്ണുപ്രസാദി(27)നെയാണ് പോക്‌സോ അതിവേഗ കോടതി ഒന്ന് ജഡ്ജി കെ.വിദ്യാധരന്‍ ശിക്ഷിച്ചത്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം.

നരുവാമൂട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കെ.എസ്.സന്തോഷ്‌കുമാര്‍ ഹാജരായി. പ്രതി 1,25,000 രൂപ പിഴ അടയ്ക്കാനും പിഴത്തുക കുട്ടിയുടെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here