ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം; പത്തുവയസ്സുകാരിയുടെ മരണകാരണം പനി

0

കൊടിയത്തൂർ: പത്തുവയസ്സുകാരി പനി ബാധിച്ച് മരിച്ചു. മൂന്ന് ദിവസം മുമ്പാണ് എരിഞ്ഞിമാവ് തെഞ്ചീരി പറമ്പിൽ ദിൽഷ (10)യെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

എരിഞ്ഞിമാവ് അപെക്സ് സ്കൂൾ വിദ്യാർഥിനിയായിരുന്നു. പിതാവ്: നിസാം (ഇ.എം.വി ടിപ്പർ സർവിസ്). മാതാവ്: സജില. സഹോദരങ്ങൾ: റയാൻ, റിഷാൻ (ഇരുവരും അപെക്സ് സ്കൂൾ, എരിഞ്ഞിമാവ്).

LEAVE A REPLY

Please enter your comment!
Please enter your name here