ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരം; മുഖ്യമന്ത്രി

0

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതൽ സമഗ്രമായ വളർച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരും.

 

ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊർജ്ജമാവും. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ഗവേഷണ രംഗത്ത് ഇനിയും വലിയ നേട്ടങ്ങൾ ഐഎസ്‌ആർഒയ്‌ക്ക്‌ കൈവരിക്കാനാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here