വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും

0

വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര്‍ 15 ന് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രതികൂല കാലാവസ്ഥയാണ് തീയതി മാറ്റത്തിന് പിന്നില്‍. ഒക്ടോബര്‍ അഞ്ചിന് കപ്പല്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിഴിഞ്ഞത്ത് നിര്‍മ്മാണം നല്ല നിലിയില്‍ പുരാഗമിക്കുന്നുവെന്നും മെയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട കപ്പലാണ് ഒക്ടോബര്‍ പതിനഞ്ചോടെ വിഴിഞ്ഞത്ത് എത്തുന്നത്. ഇന്നലെയാണ് ഇന്ത്യന്‍ തീരത്തേക്ക് കപ്പലെത്തിയത്. ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കാണ് ഇപ്പോഴത്തെ യാത്ര. രണ്ട് കൂറ്റന്‍ ക്രെയ്‌നുകള്‍ അവിടെയിറക്കിയ ശേഷമാണ് വിഴിഞ്ഞത്തേയ്ക്ക് തിരിക്കുക. പ്രതികൂല കാലാവസ്ഥയാണ് കപ്പല്‍ എത്താന്‍ വൈകുന്നത് എന്ന് തുറമുഖമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here