സംവാദ ക്ഷണത്തിന് യുഡിഎഫ് കൃത്യമായ മറുപടി പറയുന്നില്ലെന്ന് ജെയ്ക് സി തോമസ്

0

വികസന വിഷയത്തിലെ സംവാദ ക്ഷണത്തിന് യുഡിഎഫിന് കൃത്യമായ മറുപടിയില്ലെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. യുഡിഎഫ് സ്ഥാനാർഥി പറയുന്ന വേദിയിൽ എത്തും. സംവാദത്തിന് യുഡിഎഫ് തയ്യാറല്ലെന്ന് വ്യക്തമാണ്. എൽഡിഎഫ് ഉയർത്തിയ മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ യുഡിഎഫിന് കൃത്യമായ മറുപടിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കിടങ്ങൂർ പഞ്ചായത്തിലെ സഖ്യം പുതുപ്പള്ളിയിലെ വോട്ട് കച്ചവടത്തിൻ്റെ മിനി പരീക്ഷണമാണ്. മണിപ്പൂരിൽ കലാപത്തിന് പിന്തുണ നൽകിയവരുമായി യുഡിഎഫ് കൈകോർക്കുന്നു. രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ വ്യക്തിപരമായ പരിഹാസം നടത്തുകയാണെന്നും ജെയ്ക് പറയുന്നു.

എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here