വാഹനങ്ങളിലെ തീപിടുത്തം പഠിക്കാന്‍ വിദഗ്ധ സമിതി

0

വാഹനങ്ങളിലെ തീപിടുത്തം പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടു വർഷമുണ്ടായ അപകടങ്ങൾ പരിശോധിക്കും. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും കർശന നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.

വാഹനങ്ങൾക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യാനാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കും. ഓട്ടോ മൊബൈൽ മേഖലയിലെ വിദഗ്ധരും സംഘത്തിലുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ ഉണ്ടായ സമാന അപകടങ്ങൾ സമിതി വിശദമായി പഠിക്കും.

അശാസ്ത്രീയമായ രൂപമാറ്റമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നും യോഗം വിലയിരുത്തി. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും കർശന നടപടിയെടുക്കാനും തീരുമാനം. കൂടാതെ റോഡുകളിൽ സ്ഥിരമായി നിയമം ലംഘിക്കുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനും ആലോചനയുണ്ട്. മാത്രമല്ല നിയമം അനുസരിക്കുന്നവർക്ക് പ്രീമിയം തുക കുറച്ചു നൽകുന്നതും പരിഗണിക്കും. ഒപ്പം അപകടങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here