5,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

0

തൃശൂർ: 5,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായത്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (ആർ.ഒ.ആർ) വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സ്ഥലം പരിശോധിക്കുന്നതിനായി എത്തിയപ്പോൾ വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 5,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഡി.വൈ.എസ്.പി സി.ജി ജിം പോളിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും അയ്യപ്പൻ സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്

LEAVE A REPLY

Please enter your comment!
Please enter your name here