കണ്ണൂർ : ജില്ലയിൽ കോളയാട് പഞ്ചായത്തിലെ കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ കീഴിലുള്ള , പതിമൂന്നാം വാർഡ് പെരുവയിൽ വന്യമൃഗങ്ങളുടെ ഭിഷണിയോടൊപ്പം ചങ്ങല ഗേറ്റ് മുതൽ കൊളപ്പാ പ്രദേശം വരെ 9 കിലോമീറ്റർ റോഡിന് ഇരുഭാഗത്തുള്ള ചില വൃക്ഷങ്ങളും അവയുടെ ശാഖകളും റോഡിന് കുറുകെ വളർന്നിരിക്കുന്നതിനാൽ ഇവ കാലവർഷത്തിൽ ഏത് സമയവും കടപുഴകി വീണു റോഡിലൂടെ പോകുന്ന ജനങ്ങളുടെ ജീവനും, വാഹനങ്ങൾക്കും, വൈദ്യുതി ലൈനിലും അപകടകരമാകുന്നാവസ്ഥയാണിപ്പോൾ .
ഈ പ്രദേശത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെ ജീവനു ഭീഷണി ഉണ്ടാകുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ കണ്ണൂർ ജില്ല ഫോറസ്റ്റ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി മരം മുറിക്കുന്നതിനുള്ള അനുവാദം ഉണ്ടാക്കി മുറിക്കാനുള്ള മരങ്ങൾക്ക് നമ്പർ ഇട്ടെങ്കിലും അതിൽ ഒരു മരം മാത്രമാണ് മുറിച്ചു മാറ്റിയത്.പെരുവയൽ ഇതിനുമുമ്പ് മരം ദേഹത്ത് വീണു രണ്ടു വ്യക്തികളുടെ ജീവൻ തന്നെ മുൻ വർഷങ്ങളിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
കാലവർഷം വന്നു ഒരു മാസമായിട്ടും ഭീഷണി ഉണ്ടാക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുവാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ കണ്ണൂർ ജില്ലാ കുറച്ചു മുന്നേറ്റ സമിതിയുടെ നേതൃത്വത്തിലുള്ള വനാവകാശ സമിതിയുടെ ജനറൽ സെക്രട്ടറി പെരുവ ചെമ്പുക്കവു പ്രദേശത്തെ ശ്രീ സിനോയ് .എം കണ്ണൂർ ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി വിഷയം നേരിട്ട് ബോധിപ്പിക്കുകയുണ്ടായി. കണ്ണവം റെയിഞ്ച് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചാൽ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ അറിയിച്ചുവനം വകുപ്പ് അധികൃതർ അടിയന്തരമായി നടപടി സ്വീകരിച്ചാൽ മാത്രമേ കാലവർഷത്തിൽ ഈ മേഖലയിൽ ഒരു ദുരന്തം ഇല്ലാതാക്കാൻ സാധ്യമാവുകയുള്ളൂ.