നിയമം തെറ്റിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ കർശന നടപടി

0

കൊച്ചി: ഫെയർ മീറ്റർ ഘടിപ്പിക്കാതെയും, ഇത് പ്രവർത്തിപ്പിക്കാതെയും സർവീസ് നടത്തുക, യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുക, അനധികൃത ഹോൺ ഘടിപ്പിക്കുക തുടങ്ങി പലവിധ നിയമ ലംഘനങ്ങൾ നടത്തുന്ന ഓട്ടോറിക്ഷകൾക്കു കടിഞ്ഞാണിടുമെന്ന് ഉറപ്പു നൽകി ആർടിഒ.
ഇത്തരം നിയമ ലംഘനം നടത്തുന്ന ഓട്ടോയുടെ ഡ്രൈവർക്കും ഉടമയ്ക്കും എതിരെ ഹൈക്കോടതി നിർദേശ പ്രകാരമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ആർടിഒ ചേമ്പറിൽ ചേർന്ന ജില്ലാ ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here