ശ്രീനിവാസനും വിനീത് ശ്രീനിവാസനും എം. മോഹനനും വീണ്ടും; ‘ഒരു ജാതി ജാതകം’ കൊച്ചിയിൽ ആരംഭിക്കുന്നു

0

അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജൂലൈ ഒമ്പത് ഞായറാഴ്ച് കൊച്ചിയിൽ ആരംഭിക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് തിരക്കഥ രചിക്കുന്നത്.

വിനീത് ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here