അരിക്കൊമ്പന്‍ വിഷയത്തില്‍ ; സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

0

അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ആനയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാൻ നിർദ്ദേശം. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ തേടിയാണ് ഹർജി നൽകിയത്‌.അരിക്കൊമ്പനെ തമിഴ് നാട്ടിലേക്ക് പുനരധിവസിപ്പിച്ചത് പരാജയമായെന്നും ഇതുവഴി പണം നഷ്ടം മാത്രമാണ് ഉണ്ടായതെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ കേരള ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവിൽ അരിക്കൊമ്പൻ തമിഴ്നാട്ടിലാണെനും അതിനാൽ തമിഴ്നാടിന് കക്ഷിയാക്കിയ സാഹചര്യത്തിലാണ് സുപ്രിം കോടതിയിൽ എത്തിയതെന്ന് അഭിഭാഷകർ വ്യക്തമാക്കി.എന്നാൽ ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരായിരുന്നു ഹർജിക്കാർ. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്ഹേ എന്നിവരാണ് കേസില്‍ ഹാജരായത്.അതേസമയം, അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനസമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here