അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്ന്‌ മന്ത്രി ശിവന്‍കുട്ടി

0


കോട്ടയം/തിരുവനന്തപുരം: മഴ കണക്കിലെടുത്ത്‌ വിദ്യാലയങ്ങള്‍ക്ക്‌ അവധി നല്‍കുമ്പോള്‍ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി. ശിവന്‍ കുട്ടി.
സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ കലക്‌ടര്‍മാരാണ്‌. അന്നേ ദിവസം അവധി പ്രഖ്യാപിക്കുന്നതു കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. അതുകൊണ്ട്‌ നേരത്തെ അവധി നല്‍കുന്ന കാര്യത്തില്‍ ജില്ലാ കലക്‌ടര്‍മാര്‍ ശ്രദ്ധിക്കണം. മഴയുടെ തീവ്രത അനുസരിച്ച്‌ അവധി നല്‍കാനുള്ള അധികാരം കലക്‌ടര്‍മാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. മഴ അപ്രതീക്ഷിതമാണെങ്കിലും സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട്‌ അവധി നേരത്തെ പ്രഖ്യാപിക്കണം. – മന്ത്രി പറഞ്ഞു.

Leave a Reply