ആന്ധ്രയിൽ നിന്ന് തക്കാളിയെ കുറിച്ച് കൗതുകകരമായ ഒരു വാർത്ത;‘പൊന്നും വില’യുള്ള തക്കാളി കൊണ്ട് മകൾക്ക് തുലാഭാരം നടത്തി ദമ്പതികൾ

0

വിശാഖപട്ടണം: തക്കാളിക്കിപ്പോൾ പൊന്നും വിലയാണ്. സ്വർണം പോലെ തന്നെ തക്കാളി മോഷണവും പതിവായി. തക്കാളി കവർച്ചയുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയ്ക്കിടെ രണ്ടു പേർ ആന്ധ്രയിൽ കൊല്ലപ്പെടുകയും ചെയ്‌തു. എന്നാൽ തക്കാളിയെ കുറിച്ച് കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ ആന്ധ്രയിൽ നിന്ന് പുറത്തു വരുന്നത്. 51 കിലോഗ്രാം ഭാരമുള്ള യുവതിക്ക് ക്ഷേത്രത്തിൽ തക്കാളി കൊണ്ട് തുലാഭാരം നടത്തിയ വാർത്തയാണിത്.
വിശാഖപട്ടണം അനകപള്ളിയിലെ മല്ല ജഗ്ഗ അപ്പ റാവു-മോഹിനി ദമ്പതികളാണ് മകൾക്ക് ഇത്ര “വിലയേറിയ” തുലാഭാരം നടത്തിയത്. തക്കാളിവില കിലോഗ്രാമിന് 200 രൂപയോളം എത്തി നിൽക്കവേ നടന്ന വിചിത്ര തുലാഭാരം കാണാൻ ഒട്ടേറെ ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.

Leave a Reply