ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (ബി.എം.ടി.സി) ബസിൽ തൊപ്പി ധരിച്ചെത്തിയതിന്റെ പേരില്‍ ബസ് കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി.ബസ് കണ്ടക്ടറോട് തര്‍ക്കിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ തൊപ്പി ഊരാന്‍ നിര്‍ബന്ധിതനാകുകയാണ്. സര്‍ക്കാര്‍ ജോലിയില്‍, യൂണിഫോമിലുള്ളപ്പോള്‍ അതിനൊപ്പം പച്ച നിറത്തിലുള്ള തൊപ്പി ധരിക്കുന്നത് അനുവദനീയമാണോ എന്നാണ് യുവതി ചോദിക്കുന്നത്. വിഡിയോയില്‍ യുവതിയുടെ മുഖം കാണിക്കുന്നില്ല.