മണിപ്പൂർ കലാപം പാർലമെന്റിൽ വിശദീകരിക്കാൻ കേന്ദ്രം;കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകും

0

മണിപ്പൂർ കലാപം പാർലമെന്റിൽ വിശദീകരിക്കാൻ കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും. അമിത് ഷാ രണ്ട് സഭകളിലും പ്രസ്‌താവന നടത്തും. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. മണിപ്പൂർ വിഷയം പരിഹരിക്കാൻ കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടൽ.

ചർച്ചയുടെ തീയതി സ്പീക്കർ നിശ്ചയിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. വിഷയത്തിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. പ്രതിപക്ഷം മനപൂർവം പാർലമെൻ്റ് സ്തംഭിപ്പിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

Leave a Reply