55 പന്ത്, 13 സിക്സ്, 10 ബൗണ്ടറി, 137 റൺസ് നോട്ടൗട്ട്; നിക്കോളാസ് പൂരാൻ്റെ അടിയോടടിയിൽ എംഎൽസി കിരീടം എംഐ ന്യൂയോർക്കിന്

0

പ്രഥമ മേജർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന്. ഫൈനലിൽ സിയാറ്റിൽ ഓർകാസിനെ തകർത്തെറിഞ്ഞാണ് എംഐയുടെ കിരീടധാരണം. ഓർകാസ് മുന്നോട്ടുവച്ച 184 റൺസ് വിജലയക്ഷ്യം 16 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടപ്പെടുത്തി എംഐ ന്യൂയോർക്ക് മറികടന്നു. 55 പന്തിൽ 137 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് എംഐയ്ക്ക് ജയമൊരുക്കിയത്. ഓർകാസിനായി 52 പന്തിൽ 87 റൺസ് നേടിയ ക്വിൻ്റൺ ഡികോക്കിൻ്റെ പ്രകടനം പാഴായി.

ആദ്യം ബാറ്റ് ചെയ്ത ഓർകാസിനായി ഡികോക്കിൻ്റെ ഇന്നിംഗ്സാണ് നിർണായകമായത്. ഓർകാസ് നിരയിൽ ഡികോക്കിനെ കൂടിൽ ശുഭം രഞ്ജാനെ (16 പന്തിൽ 29), ഡ്വെയിൻ പ്രിട്ടോറിയസ് (7 പന്തിൽ 21) എന്നിവരും തിളങ്ങി. ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുമായി വീണ്ടും ട്രെൻ്റ് ബോൾട്ട് തിളങ്ങിയപ്പോൾ റാഷിദ് ഖാൻ 4 ഓവറിൽ വെറും 9 റൺസ് വിട്ടുനൽകി 3 വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here