സന്നിധാനത്ത് ഭക്തൻ സമർപ്പിച്ച സ്വർണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

0

ശബരിമല: സന്നിധാനത്ത് ഭക്തൻ സമർപ്പിച്ച സ്വർണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭണ്ഡാരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന, വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരൻ റെജികുമാറാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. 10.95 ഗ്രാംവരുന്ന സ്വർണവളയാണ് ഇയാൾ മോഷ്ടിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. സോപാനത്തിലെ ഭണ്ഡാരത്തിലാണ് ഒരു ഭക്തൻ വള സമർപ്പിച്ചത്. എന്നാൽ, കണക്കെടുത്തപ്പോൾ ഈ വള എത്തിയിട്ടില്ലെന്ന് മനസ്സിലായി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് റെജികുമാർ പിടിയിലായത്. വളകാണാനില്ലെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ പൊലീസിൽ പരാതി നൽകി. തുടർന്ന് വിജിലൻസ് എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിൽ ഞായറാഴ്ച സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. കൺവെയർബെൽറ്റ് വഴി സോപാനത്തുനിന്ന് താഴത്തെ ഭണ്ഡാരത്തിലേക്ക് വന്ന വള റെജികുമാർ മാലിന്യത്തിലേക്ക് തട്ടിയിടുന്നതും പിന്നീട് എടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. വിജിലൻസ് സംഘം ഇയാളുടെ മുറി പരിശോധിച്ചു. തലയണയ്ക്ക് അടിയിൽനിന്ന് വള കണ്ടെത്തി

Leave a Reply