വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞ ബിയർകുപ്പി തലയിൽകൊണ്ട് യുവതിക്ക് പരിക്കേറ്റു

0

മേപ്പാടി: യാത്രയ്ക്കിടെ വിനോദസഞ്ചാരികൾ വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞ ബിയർകുപ്പി തലയിൽകൊണ്ട് യുവതിക്ക് സാരമായി പരിക്കേറ്റു. മേപ്പാടി തൃക്കൈപ്പറ്റ പനായി കോളനിയിലെ ട്രൈബൽ പ്രൊമോട്ടർ സരിത (35) യ്ക്കാണ് സാരമായി പരിക്കേറ്റത്. തലയ്ക്ക് ഏഴ് തുന്നലുണ്ട്.

ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകവേയാണ് തൃശ്ശൂർസ്വദേശികളുടെ വാഹനത്തിൽനിന്ന് വലിച്ചെറിഞ്ഞ കുപ്പി സരിതയുടെ തലയിൽ കൊണ്ടത്. പരിക്കേറ്റ സരിതയെ ആദ്യം മേപ്പാടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഇവിടെനിന്ന് തലയിൽ ഏഴു തുന്നുകളിട്ടു. തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് സി.ടി. സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. കുപ്പി പുറത്തേക്കെറിഞ്ഞ തൃശ്ശൂർ സ്വദേശി കൃഷ്ണാനന്ദിന്റെ (24) പേരിൽ മേപ്പാടി പൊലീസ് കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇവരുടെ ട്രാവലറും മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Leave a Reply