ആക്രിക്കടകളിൽ ആർപിഎഫ് പരിശോധന: റെയിൽവേ, കെഎസ്ഇബി, ജല അതോറിറ്റി വകുപ്പുകളുടെ ലോഹ ഉൽപന്നങ്ങൾ പിടികൂടി

0
ആക്രിക്കടയിൽ ആർപിഎഫ് പരിശോധനയിൽ കണ്ടെടുത്ത ലോഹ ഉൽപന്നങ്ങൾപയ്യോളി∙ പെരുമാൾ പുരത്തും പയ്യോളിയിലും ആക്രിക്കടകളിൽ ആർപിഎഫ് പരിശോധന. വിവിധ വകുപ്പുകളുടെ ലോഹ ഉൽപന്നങ്ങൾ പിടികൂടി. റെയിൽവേ, കെഎസ്ഇബി, ബിഎസ്എൻഎൽ, ജല അതോറിറ്റി എന്നിവയുടെ ലോഹ ഉൽപന്നങ്ങളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. ആർപിഎഫ് സിഐ ഉപേന്ദ്ര കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തിക്കോടി, പയ്യോളി പ്രദേശങ്ങളിൽ നിന്ന് പതിവായി റെയിൽവേയുടെ സാധനങ്ങൾ മോഷണം പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാഴ്ചയിൽ അധികമായി ആക്രിക്കടകളും , ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരും ആർപിഎഫിന്റെ നിരീക്ഷണത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here