കുങ്കി താവളത്തില്‍ മന്ത്രിയെത്തി

0


തമിഴ്‌നാട്‌ വനംവകുപ്പ്‌ മന്ത്രി മതിവേന്ദനും സംഘവും കമ്പത്തെ കുങ്കി താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കമ്പം എം.എല്‍.എ എന്‍. രാമകൃഷ്‌ണന്‍, തേനി കലക്‌ടര്‍ സജീവന, തേനി എസ്‌.പി: പ്രവീണ്‍ ഉമേഷ്‌ ടാഗോര്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു. ദൗത്യം താല്‍കാലിമായി മരവിപ്പിച്ചതോടെ കുങ്കിയാനകളെ തിരികെ അയക്കുന്നത്‌ അടക്കമുള്ള നടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള മിന്നല്‍ സന്ദര്‍ശനം.
മന്ത്രി എത്തുന്നത്‌ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ മേഖലയില്‍ വലിയ ട്രാഫിക്‌ കുരുക്കും ഉണ്ടായി. മന്ത്രിയെ കാണാന്‍ ജനക്കൂട്ടം തടിച്ചുകൂടി. കുങ്കി യാനകളുടെ ക്ഷേമം ഉള്‍പ്പെടെ ആരാഞ്ഞ ശേഷമാണ്‌ മന്ത്രിയും സംഘവും മടങ്ങിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here