അടുത്ത കാലത്തായി ശരീര വണ്ണത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേൽക്കേണ്ടി വന്ന നടനാണ് നിവിൻ പോളി

0

കൊച്ചി:അടുത്ത കാലത്തായി ശരീര വണ്ണത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേൽക്കേണ്ടി വന്ന നടനാണ് നിവിൻ പോളി.കനകം കാമിനി കലഹം,പടവെട്ട് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ മേക്കോവറുകളായിരുന്നു ആ വിമർശനങ്ങൾക്ക് പ്രധാന കാരണവും.എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ വിമർശിച്ചവരുടെ വായടപ്പിക്കുന്ന മറുപടിയാണ് തന്റെ പുതിയ ഗെറ്റപ്പിലൂടെ താരം നൽകിയിരിക്കുന്നത്.നിവിൻ പങ്കുവെച്ച ഗംഭീര മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ.

നിവിന്റെ മാറ്റം കയ്യടിച്ച് അഭിന്ദിച്ചു കൊണ്ട് കൂട്ടുകാരൻ അജു വർഗീസും രംഗത്തെത്തി.പടവെട്ട് സിനിമയിലെ നിവിന്റെ വണ്ണംവച്ചുള്ള ലുക്കും ഇപ്പോഴത്തെ ലുക്കും ചേർത്തുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് അജുവിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. വിനയ് ഫോർട്ട്, ദുർഗകൃഷ്ണ, ലെന തുടങ്ങി നിരവധിപ്പേരാണ് നിവിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

കൊല്ലത്ത് നടത്തിയ പ്രകൃതി ചികിത്സയിലൂടെയായിരുന്നു നിവിൻ തന്റെ ശരീരഭാരം അമ്പരപ്പിക്കുന്ന തരത്തിൽ മാറ്റിയെടുത്തത്.രണ്ട് മാസം കൊണ്ട് പതിനഞ്ച് കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്.എന്നാൽ തടി കുറച്ചതിനു ശേഷമുള്ള ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. പുതുവത്സരം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം ദുബായിലെത്തിയ നിവിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വാർത്ത ആരാധകരും അറിയുന്നത്.

ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻപോളിയുടെ പുതിയ പ്രോജക്ട്. ദുബായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. എട്ടാംതീയതി ചിത്രീകരണം ആരംഭിക്കും. കേരളത്തിലും പത്ത് ദിവസത്തെ ഷൂട്ടുണ്ട്.നിവിൻപോളിയെ കൂടാതെ വിനയ് ഫോർട്ട്, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഗണപതി, സാനി ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. പോളി ജൂനിയേഴ്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ നിവിൻപോളിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹാരിസ് ദേശമാണ് ലൈൻ പ്രൊഡ്യൂസർ. വിഷ്ണു തട്ടാശ്ശേരിയാണ് ക്യാമറാമാൻ

Leave a Reply