രാത്രി വൈകിയുള്ള ഭക്ഷണ ശീലം മനുഷ്യരെ രോഗികളാക്കും; നിങ്ങൾ ഹൃദ്രോഗിയോ വൃക്കരോഗിയോ പ്രമേഹ രോഗിയോ ആയി മാറാം: പക്ഷാഘാതത്തിനും കാരണം

0

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇങ്ങനെ പാതി രാത്രി ഭക്ഷണം കഴിക്കുന്നത് പല വിധ രോഗങ്ങൾക്ക് കാരണമാകുമെന്നത് നിങ്ങൾക്ക് അറിയാമോ? മലയാളികളെ രോഗികളാക്കുന്നതിൽ ഒരു പ്രധാന പങ്ക് രാത്രി ഭക്ഷണത്തിനുണ്ടെന്നു ഉറപ്പിച്ച് പറയാം. കാരണം അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള കഴിക്കൽ, അമിതമായ കൊഴുപ്പും കാലറിയും അടങ്ങിയ ഭക്ഷണം, വർധിച്ച അളവിലുള്ള മാംസവിഭവങ്ങൾ ഈ നാലു ഘടകങ്ങൾ നമ്മുടെ ആരോഗ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.

മേൽവയർ ചാടുന്ന അവസ്ഥ പലരിലും കാണാം. രാത്രിയിലെ ഭക്ഷണം ഇതിന് ഒരു പ്രധാന കാരണമാണ്. രാത്രി കഴിക്കുന്ന അധിക കാലറിയും കൊഴുപ്പും എല്ലാം ഉടനടി വയറിലേക്കു നിക്ഷേപിക്കപ്പെടുന്നു. ഇതാണ്. മേൽ വയർ ചാടുന്നതിന് കാരണം. ഇത് ഇൻസുലിൻ പ്രതിരോധത്തിനും തുടർന്ന് പ്രമേഹത്തിനും വഴിയൊരുക്കുമെന്നതിൽ സംശയം വേണ്ട. ഭക്ഷണനേരം ശരീരത്തിലെ ഹോർമോണുകളെയും ഉപാപചയ പ്രവർത്തനങ്ങളെയും സ്വാധീനിക്കും. ഹൃദയസംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലൻ. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാം.

രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കലും ഒട്ടും നല്ലതല്ല. കഴിക്കാൻ വൈകുമ്പോൾ അതുവരെ ശരീരം ജാഗ്രത്തായിരിക്കാൻ അഡ്രിനാലിൻ പോലുള്ള സ്‌ട്രെസ് ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നു. ഇതു ബിപി കൂടാനിടയാക്കാം. ഇതുവഴി ഹൃദ്രോഗവും പക്ഷാഘാതവും ഉൾപ്പടെയുള്ള ധമനീരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

മാംസവിഭവങ്ങൾ അധികം കഴിക്കുന്നത് യൂറിക് ആസിഡ് കൂടാൻ കാരണമാകും. മാംസവിഭവങ്ങളിലെ പ്യൂരിൻ എന്ന ഘടകമാണ് യൂറിക് ആസിഡ് കൂട്ടുന്നത്. റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, അയല, ചൂര പോലുള്ള മീനുകൾ എന്നിവയിലെല്ലാം പ്യൂരിൻ ധാരാളമുണ്ട്. ഇത് ഗൗട്ട് പോലുള്ള സന്ധിരോഗങ്ങൾക്കും രക്തധമനീ രോഗങ്ങൾക്കും വഴിതെളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here